EBM News Malayalam

കാര്‍ത്തി ചിത്രം ദേവിന്‍റെ ടീസര്‍ പുറത്തിറങ്ങി

രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ദേവിന്‍റെ ടീസര്‍ പുറത്തിറങ്ങി. കാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് ആണ് നായികയായെത്തുന്നത്. കാര്‍ത്തിയുടെ പതിനേഴാമത്തെ ചിത്രമാണിത്. ഡിസംബര്‍ 21ന് ചിത്രം തിയ്യറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത് പ്രകാശ് രാജ്, രമ്യ കൃഷ്ണന്‍, വംശി, അമൃത തുടങ്ങിയവരാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചെന്നൈ, ഹൈദരാബാദ്, മണാലി, യുഎസ്‌എ തുടങ്ങുയ സ്ഥലങ്ങളിലായിരുന്നു ദേവിന്‍റെ ചിത്രീകരണം. 55 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രിന്‍സ് പിക്‌ചേഴ്‌സ് ആണ്.

Leave A Reply

Your email address will not be published.