EBM News Malayalam

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരില്‍ പുതിയ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരില്‍ പുതിയ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍. അശോക, കെ.ഇ ഈശ്വരപ്പ, സ്വതന്ത്രന്‍ എച്ച്. നാഗേഷ്, ജി.എം കരജോള്‍, ഡോ. അശ്വത് നാരായണ്‍ സി.എന്‍, എല്‍.എസ് സവാദി, ബി. ശ്രീരാമലു, എസ്. സുരേഷ് കുമാര്‍, വി. സോമണ്ണ, സി.ടി രവി, ബസവരാജ് ബൊമ്മ, കോട്ട ശ്രീനിവാസ് പൂജാരി, ജെ.സി മധുസ്വാമി, സി.സി പാട്ടീല്‍, പ്രഭു ചൗഹാന്‍, ജോലെ ശശികല അണ്ണാ സാഹിബ് എന്നിവരാണ് പുതിയ മന്ത്രിമാര്‍ .

രാവിലെ 10.30ന് രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലി. ജൂലൈ 26ന് മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും മന്ത്രിസഭ വികസനം നടന്നില്ല. രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ അമിത് ഷായെ കണ്ട് അവസാന ലിസ്റ്റ് സമര്‍പ്പിക്കും.

ക്യാബിനറ്റ് രൂപീകരണം നാളെയുണ്ടാകുമെന്നും ഇന്നലെ യദ്യൂരപ്പ പറഞ്ഞു. മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ കോണ്‍ഗ്രസും ജെഡിഎസും കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. മന്ത്രിമാരുടെ പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നതിലുണ്ടായ കാലതാമസമാണ് സത്യപ്രതിജ്ഞ വൈകിയത്.

Comments
Loading...