EBM News Malayalam

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ കാത്തിരിപ്പ് മണിക്കൂര്‍ പിന്നിടുന്നു

മുംബൈ: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ കാത്തിരിപ്പ് നാലു മണിക്കൂര്‍ പിന്നിടുന്നു. കര്‍ണാടകയിലെ വിമത കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാര്‍ താമസിക്കുന്ന മുംബൈയിലെ റിനൈസന്‍സ് ഹോട്ടലിനു മുന്നില്‍ എം.എല്‍.എമാരെ കാണാതെ മടങ്ങിപ്പോകില്ലെന്നനിലപാടിലാണ് ശിവകുമാര്‍. ഹോട്ടലിന് 500 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജൂലായ് 9 മുതല്‍ 12 വരെയാണ് നിരോധനാജ്ഞ. പിരിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്നും മുംബൈ പോലീസ് വ്യക്തമാക്കി. സമാധാനന്തരരീക്ഷം തകര്‍ക്കുന്നതും പൊതുജനങ്ങള്‍ക്ക് ശല്യമാകുന്നതും ചൂണ്ടിക്കാട്ടിയാണ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി എം.എല്‍.എമാര്‍ കര്‍ണാടക വിധാന്‍ സൗധയുടെ മുന്നില്‍ ധര്‍ണ നടത്തി. സര്‍ക്കാര്‍ രാജിവച്ച് ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ വഴിമാറി നല്‍കുകയാണ് വേണ്ടതെന്നും യെദ്യൂരപ്പ അറിയിച്ചു.

Comments
Loading...