EBM News Malayalam

കര്‍ണാടകയില്‍ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് കുറയുന്നു

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിമതര്‍ അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ 25 ശതമാനം മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. എന്നാല്‍ വിമത നീക്കം നടത്തി സര്‍ക്കാരിനെ അട്ടിമറിച്ചവരെ ജനം തള്ളിയതിന്റെ സൂചനയാണ് പോളിംഗ് ശതമാനം കുറയാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 13 വിമതരടക്കം 165 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ആറ് സീറ്റിലെങ്കിലും വിജയിച്ചാല്‍ മാത്രമേ ബി.ജെ.പിക്ക് സര്‍ക്കാരിനെ നിലനിര്‍ത്താനാകുകയുള്ളു. 12 സീറ്റില്‍ വിജയിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അവകാശപ്പെട്ടു. ഡിസംബര്‍ ഒന്‍പതിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Comments
Loading...