EBM News Malayalam

കരുതല്‍ തടങ്കല്‍ നിയമപരവും ഭരണഘടനാപരവും ആയിരിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത്

ദില്ലി: ദേശീയ സുരക്ഷയ്ക്കായി കരുതല്‍ തടങ്കല്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും എന്നാല്‍ കരുതല്‍ തടങ്കല്‍ നിയമപരവും ഭരണഘടനാപരവും ആയിരിക്കണമെന്ന് പ്രതികരണവുമായി ജസ്റ്റിസ് യു യു ലളിത്. ഒരാളെ കരുതല്‍ തടങ്കലിലാക്കുന്നത് നിയമപരവും ഭരണഘടനപരവുമായ രീതിയില്‍ ആയിരിക്കണമെന്നാണ് ഒരു അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തുകൊണ്ട് ജസ്റ്റിസ് യു യു ലളിത് പറയുന്നത്.

കരുതല്‍ തടങ്കല്‍ ദേശീയ സുരക്ഷക്കായി ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു. ഭരണഘടന ഭേദഗതി വരെ നിര്‍ദേശിക്കാനുള്ള വിപുലമായ അധികാരങ്ങള്‍ ജുഡീഷ്യറിക്കുണ്ടെന്നും ചീഫ് ജസ്റ്റിസ് എന്നാല്‍ മറ്റ് ജഡ്ജിമാരില്‍ ഒരാള്‍ മാത്രമാണെന്നും ചീഫ് ജസ്റ്റിസിന്റെ വിധികള്‍ മറ്റ് ജഡ്ജിമാര്‍ക്ക് മറികടക്കാന്‍ സാധിക്കുമെന്നും യു യു ലളിത് വ്യക്തമാക്കി.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.