EBM News Malayalam

കോമ്പസ് ട്രെയില്‍ഹൊക്ക് പുറത്തിറക്കി

രാജ്യത്തുടനീളമുള്ള ജീപ്പ് ഡീലര്‍ഷിപ്പുകളില്‍ എസ്‌യുവിയ്ക്കായുള്ള ബുക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാവും. 50,000 രൂപയാണ് ബുക്കിംഗ് തുക. ഉപഭോക്താക്കള്‍ ട്രെയില്‍ഹൊക്ക് എസ്‌യുവിയ്ക്കായി അടച്ച തുക ബുക്കിംഗ് റദ്ദ് ചെയ്യുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായും തിരിച്ചു നല്‍കുന്നതാണെന്ന് ജീപ്പ് അറിയിച്ചിട്ടുണ്ട്.
എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍, ബില്‍റ്റ്-ഇന്‍ നാവിഗേഷനോട് കൂടിയ യുകണക്ട്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ ട്രെയില്‍ഹൊക്കില്‍ ലഭ്യമാവും.രണ്ടു വ്യത്യസ്ത മോഡുകളുള്ള (സാന്‍ഡും റോക്കും) ടെറെയന്‍ റെസ്പോണ്‍സ് സംവിധാനം എസ്യുവിയുടെ ഓള്‍ വീല്‍ ഡ്രൈവ് യൂണിറ്റിന് പിന്തുണയര്‍പ്പിക്കും. എസ്‌യുവിയുടെ ഓഫ്‌റോഡിങ് ശേഷി മുന്‍നിര്‍ത്തിക സസ്‌പെന്‍ഷന്‍ സംവിധാനം കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്.പരമാവധി 170 bhp കരുത്തും 350 Nm torque ഉം ആയിരിക്കും ഈ എഞ്ചിന്‍ കുറിക്കുക. ഒമ്പത് സ്പീഡായിരിക്കും എസ്‌യുവിയിലെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ്. സുരക്ഷയുടെ കാര്യത്തിലും ഒട്ടും വിട്ടുവീഴ്ച കാണിച്ചിട്ടില്ല ട്രെയില്‍ഹൊക്ക്.

Comments
Loading...