EBM News Malayalam

നടന്‍ ജയസൂര്യ വീണ്ടും പാടുന്നു

സംവിധായകനായ മാധവ് രാംദാസ് ഗിന്നസ് പക്രുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിന് വേണ്ടി നടന്‍ ജയസൂര്യ പാടുന്നു. ജയസൂര്യ പാടുന്ന പത്താമത്തെ സിനിമയാണ് ഇളയരാജ. രതീഷ് വേഗ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ചിത്രത്തില്‍ താന്‍ ആലപിച്ച ഗാനത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്നുപറഞ്ഞ് വീണ്ടും സിനിമയില്‍ പാടുന്ന ആഹ്‌ളാദം അദ്ദേഹം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഭാവിയില്‍ കഥാപാത്രങ്ങളിലൂടെ മാത്രമലല്ലാതെ ഗാനങ്ങളിലൂടെയും ജയന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കട്ടെയെന്ന് ഇളയരാജയുടെ സംവിധായകനായ മാധവ് രാംദാസ് ഫേസ്ബുക്കിലൂടെ ജയസൂര്യയ്ക്ക് ആശംസകളര്‍പ്പിച്ചിട്ടുമുണ്ട്.

Comments
Loading...