EBM News Malayalam

നടൻ ജയസൂര്യക്ക് ഷൂട്ടിംഗിനിടെ പരുക്കേറ്റു.

തൃശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിയെയായിരുന്നു ജയസൂര്യ തല കറങ്ങി വീണത്. ആക്ഷന്‍ രംഗത്തിനിടെയായിരുന്നു പരുക്ക്. കുറച്ചുദിവസമായി സംഘട്ടനരംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നിനാല്‍ ക്ഷീണിതനായിരുന്ന ജയസൂര്യ വൈകുന്നേരത്തെ ഷൂട്ടിനിടെ തല കറങ്ങി താഴെ വീഴുകയും തുടര്‍ന്ന് ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

സംഗീതസംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. 14ന് ജയസൂര്യ സെറ്റില്‍ തിരിച്ചെത്തും. വിജയ് ബാബുവാണ് സിനിമ നിര്‍മ്മിക്കുന്നത്. വിജയ് ബാബു ഒരു കഥാപാത്രമായി എത്തുന്നുമുണ്ട്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം.

Comments
Loading...