EBM News Malayalam

ജെല്ലിക്കെട്ട് സിനിമ പകര്‍ത്തുന്ന ഗിരീഷ് ഗംഗാധരന്റെ വീഡിയോ പുറത്തുവിട്ടു

ജെല്ലിക്കെട്ട് തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം പകര്‍ത്തിയ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന് വലിയ അഭിനന്ദനവും ലഭിക്കുന്നുണ്ട്. ജെല്ലിക്കെട്ട് സിനിമ പകര്‍ത്തുന്ന ഗിരീഷ് ഗംഗാധരന്റെ വീഡിയോ പുറത്തുവിട്ടു. ക്യാമറയും പിടിച്ച് ഓടുന്ന ഗിരീഷ് ഗംഗാധരന്‍ ആണ് വീഡിയോയിലുള്ളത്. ചെറിയ ഇടവഴിയിലൂടെയും കുറ്റിക്കാട്ടിലൂടെയുമൊക്കെ വലിയ ഭാരമുള്ള ക്യാമറയും തൂക്കി ഓടുന്ന ഗിരീഷ് ഗംഗാധരനെ പ്രേക്ഷകര്‍ അഭിനന്ദിക്കുന്നു.

അവസാനം കിതച്ചുകൊണ്ട് നില്‍ക്കുന്ന ഗിരീഷ് ഗംഗാധരനുമാണ് വീഡിയോയില്‍. ഗിരീഷ് ഗംഗാധരന്റെ കഠിനാദ്ധ്വാനത്തെയും സമര്‍പ്പണത്തെയും വീഡിയോയില്‍ കാണാമെന്നാണ് ആരാധകര്‍ പറയുന്നത്. മികച്ച സിനിമ അനുഭവമമെന്ന് പ്രേക്ഷകര്‍ പറയുമ്പോള്‍ വിമര്‍ശനവും വരുന്നുണ്ട്.

Comments
Loading...