EBM News Malayalam

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് അവാര്‍ഡ് : ജഗതി ശ്രീകുമാർ

തൃശൂര്‍: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് വി.സി. പത്മനാഭന്‍ പുരസ്‌കാരം നടന്‍ ജഗതി ശ്രീകുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കില്‍ നിന്ന് ഏറ്റുവാങ്ങി. അര്‍ഹതയുണ്ടായിട്ടും സര്‍ക്കാരിന്റെ ഉന്നത അംഗീകാരമായ പത്മ പുരസ്‌കാരങ്ങള്‍ക്ക് നടന്‍ ജഗതി ശ്രീകുമാറിനെ ഇതുവരെ പരിഗണിച്ചില്ലെന്ന് മകള്‍ പാര്‍വതി പറഞ്ഞു. ഭരണനിര്‍വഹണത്തില്‍ സിവില്‍ സര്‍വീസ്’ എന്ന വിഷയത്തില്‍ ടി.കെ.എ നായര്‍ വി.സി. പത്മനാഭന്‍ സ്മാരക പ്രഭാഷണം നടത്തി. മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മണപ്പുറം ഗ്രൂപ്പ് സ്ഥാപകന്‍ വി.സി. പന്മനാഭന്റെ സ്മരണയ്ക്കായി 2010 മുതല്‍ നല്‍കിവരുന്ന പുരസ്‌കാരമാണിത്. പൊതുഭരണ രംഗത്തെ മികവിനുള്ള പുരസ്‌കാരം ടി.കെ.എ നായര്‍ക്ക് സമ്മാനിച്ചു.

Comments
Loading...