റോം : കോംഗോയില്‍ ലോക ഭക്ഷ്യ പദ്ധതി (ഡബ്ല്യുഎഫ്പി) അംഗങ്ങളെ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തില്‍ കോംഗോയിലെ ഇറ്റാലിയന്‍ അംബാസഡര്‍ വെടിയേറ്റ് മരിച്ചു. റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഗോമയ്ക്കു സമീപം സന്ദര്‍ശനം നടത്തുകയായിരുന്ന ഇറ്റാലിയന്‍ അംബാസഡര്‍ ലൂക്ക അത്തനാസിയോയും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
കോംഗോയിലെ യുഎന്‍ ദൗത്യത്തിന്റെ സംഘത്തിനൊപ്പമാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. കന്യാമഹോറോ പട്ടണത്തിനു സമീപം തിങ്കളാഴ്ച രാവിലെ 10.15 ഓടെ ഉദ്യോഗസ്ഥരുടെ സംഘം ആക്രമിക്കപ്പെടുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന്റെ ഭാഗമായിരുന്നു ആക്രമണമെന്നാണു വിവരം.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
Comments are closed.