EBM News Malayalam

കന്നഡ നടി രശ്‌മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

ബെംഗളൂരു: തെലുഗ്, കന്നഡ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ കുടക് വിരാജ്‌പേട്ടയിലെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന ഇപ്പോഴും തുടരുകയാണ്.

ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ടയുടെ നായികയായിരുന്നു രശ്മിക. മലയാളത്തില്‍ ഇറങ്ങിയ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലെ നായികയായിരുന്നു. കന്നഡയിലെ സൂപ്പര്‍ യുവതാരം രക്ഷിത് ഷെട്ടിയുമായി ആയിരുന്നു രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ കൂടിയപ്പോള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് നടി പിന്മാറിയിരുന്നു.

Comments
Loading...