EBM News Malayalam

കര്‍ണാടകത്തില്‍ വ്യാപക റെയ്ഡ്!! നീക്കം ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്

18

ബെംഗളൂരു: രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനാരിക്കെ കര്‍ണാടകത്തില്‍ ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്. ഹൂബ്ലിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമാണ് വകുപ്പ് റെയ്ഡ് നടത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് പരിശോധന ആരംഭിച്ചത്.തിരഞ്ഞെടുപ്പ് കമ്മീഷന് കീഴിലുള്ള ആദായ വകുപ്പ് ഉദ്യോഗസ്ഥരും മൊബൈല്‍ ഫ്ളൈയിങ്ങ് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. വോട്ടെടുപ്പിന് മുന്‍പ് ജനങ്ങളെ സ്വാധീനിക്കാന്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്‍റെ പുറത്താണ് പരിശോധന നടത്തിയതെന്ന് അനൗദ്യോഗിക വിശദീകരണം.അതേസമയം മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മുറിയും പരിശോധിക്കാന്‍ വകുപ്പ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാഞ്ഞതോടെ നീക്കം ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.