EBM News Malayalam

ഐക്യു 7 ബിഎംഡബ്ല്യു എഡിഷന്‍ ജനുവരി 11 ന് ചൈനയില്‍ ലോഞ്ച് ചെയ്യും

ഐക്യു 7 ബി‌എം‌ഡബ്ല്യു എഡിഷൻ (iQoo 7 BMW Edition) ജനുവരി 11 ന് ചൈനയിൽ വൈകുന്നേരം 5 മണിക്ക് ലോഞ്ച് ചെയ്യും. ഈ കാര്യം ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെ കമ്പനി പ്രഖ്യാപിച്ചു. സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിൽ വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഈ ഫോണിൽ ഉൾപ്പെടുത്തുമെന്ന് മുൻ ടീസറുകളും വെളിപ്പെടുത്തുന്നു.

ജനുവരി 11 ന് ചൈനയിൽ പ്രാദേശിക സമയം വൈകുന്നേരം 7: 30 മണിക്ക് (വൈകുന്നേരം 5 മണി) ഐക്യൂ 7 ബിഎംഡബ്ല്യു എഡിഷൻ അവതരിപ്പിക്കുമെന്ന് ഐക്യൂ വ്യക്തമാക്കി. വെയ്‌ബോ പോസ്റ്റിൽ പങ്കിട്ട പോസ്റ്റർ വരുവാൻ പോകുന്ന പുതിയ സ്മാർട്ഫോണിൻറെ പ്രത്യേകതകളൊന്നും വെളിപ്പെടുത്തുന്നില്ല.

എന്നാൽ, ഒരു പ്രത്യേക പോസ്റ്റ് പറയുന്നത്, ഐക്യു 7 ബിഎംഡബ്ല്യു എഡിഷൻ സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി വരുമെന്നാണ്. എൽപിഡിഡിആർ 5 റാമിന്റെ മെച്ചപ്പെടുത്തിയ എഡിഷൻ യുഎഫ്എസ് 3.1 സ്റ്റോറേജിൻറെ മെച്ചപ്പെടുത്തിയ എഡിഷനാണിത്. ഏറ്റവും പുതിയ ക്വാൽകോം പ്രോസസർ 5 ജി സപ്പോർട്ടുമായി ഈ ഹാൻഡ്സെറ്റിൽ വരും.

അതിന്റെ രൂപകല്പനയിൽ നിന്ന് ക്യാമറ മൊഡ്യൂളിന് വിവോ വി 20 2021 ന്റെ രൂപകൽപ്പനയ്ക്ക് സമാനമായ ഡിസൈൻ വരുന്നുണ്ടെന്ന് പറയാം. ഐക്യൂ 7 ന് പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്ന് ടീസർ വെളിപ്പെടുത്തി. ഇവ ഒരു പ്രൈമറി സെൻസർ, അൾട്രാ-വൈഡ് ആംഗിൾ സെൻസർ, മൂന്നാമത്തെ ടെലിഫോട്ടോ / പോർട്രെയിറ്റ് സെൻസർ എന്നിവ ആകാം. ജനുവരി 11 ന് അവതരിപ്പിക്കുവാൻ പോകുന്ന ഐക്യൂ 7 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ വെളിപ്പെടുത്തിയേക്കാം.

2021 ഫെബ്രുവരി 12 ന് അവസാനിക്കുന്ന ചൈനയിലെ സ്പ്രിംഗ് ഫെസ്റ്റിവലിന് മുമ്പ് സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ വരുന്ന മൂന്നോ നാലോ പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ ഐക്യൂ പദ്ധതിയിട്ടിട്ടുണ്ടെന്നും കഴിഞ്ഞയാഴ്ച വെയ്‌ബോയിലെ അറിയപ്പെടുന്ന ടിപ്‌സ്റ്റർ വ്യക്തമാക്കി. ഏറ്റവും പുതിയ ചിപ്‌സെറ്റിനൊപ്പം വരുന്ന ഐക്യൂ 7 ന്റെ ലോഞ്ച് തീയതിയെ കൂടാതെ കൂടുതൽ കാര്യങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.