EBM News Malayalam

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. വൈകിട്ട് 7.30 നാണ് മത്സരം. ഡല്‍ഹി നിരയില്‍ ശിഖര്‍ ധവാന്‍ ഫോം വീണ്ടെടുത്തെങ്കിലും ഓപ്പണിംഗ് പങ്കാളിയാരെന്നത് അവ്യക്തം. അവസാന അഞ്ച് ഇന്നിംഗിസില്‍ 30 റണ്‍സ് മാത്രം നേടിയ പൃഥ്വി ഷായെയും നാല് കളിയില്‍ 25 റണ്‍സിലേക്കൊതുങ്ങിയ അജിങ്ക്യ രഹാനെയെയും വിശ്വസിക്കാനാകില്ല.

ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ നിന്നൊഴിവാക്കിയ റിഷഭ് പന്ത് സെലക്ടര്‍മാര്‍ക്ക് ബാറ്റിലൂടെ മറുപടി നല്‍കുമോയെന്നതിലുമുണ്ട് ആകാംക്ഷ. തുഷാര്‍ ദേശ്പാണ്ഡെ നിറംമങ്ങിയതോടെ മികച്ച അഞ്ചാം ബൗളറുടെ അഭാവവും മധ്യഓവറുകളില്‍ ഡല്‍ഹിക്ക് തിരിച്ചടിയാണ്. അവസാന മത്സരങ്ങളില്‍ മുംബൈയും ബാംഗ്ലൂരും എതിരാളികള്‍ ആയതിനാല്‍ ഇന്ന് തന്നെ പ്ലേ ഓഫ് ഉറപ്പിക്കാനാകും ഡല്‍ഹി ശ്രമിക്കുന്നത്. 11 കളിയില്‍ എട്ട് പോയിന്റ് മാത്രമുള്ള ഹൈദരാബാദിന് ഇന്ന് ജയിച്ചേ മതിയാകൂ. വില്യംസണിന്റെ പരിക്ക് മാറിയോയെന്ന് ഉറപ്പില്ല.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.