EBM News Malayalam

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും

അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. അബുദാബിയില്‍ വൈകിട്ട് 7.30നാണ് മത്സരം. പരിക്ക് മാറി ഹിറ്റ്മാന്‍ തിരിച്ചെത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. രോഹിത് ശര്‍മ്മ പരിശീലനം പുനരാരംഭിച്ചതിന്റെ വിഡിയോ പുറത്തുവിട്ട മുംബൈ ക്യാപ്റ്റന്റെ പരിക്കിക്കുറിച്ച് ഒന്നും തുറന്ന് പറഞ്ഞിട്ടില്ല.

ടീമിലെ എല്ലാവരും ഫോമിലാണന്നതിനാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ക്യാപ്റ്റന്റെ അഭാവം തിരിച്ചടിയാവില്ല. രോഹിത് തിരിച്ചെത്തിയില്ലെങ്കില്‍ ഇന്നും കീറോണ്‍ പൊള്ളാര്‍ഡ് മുംബൈയെ നയിക്കും. ഇരുടീമിനും അബുദാബിയില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. ഇവിടെ കളിച്ച ഏഴ് കളിയില്‍ മുംബൈ അഞ്ചിലും ജയിച്ചപ്പോള്‍ രണ്ട് കളിക്കിറങ്ങിയ ബാംഗ്ലൂരിന് 100 ശതമാനം വിജയം.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.