EBM News Malayalam

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് നിര്‍ണായക പോരാട്ടം

ദുബായ്: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് നിര്‍ണായക പോരാട്ടം. ദുബായിയില്‍ രാത്രി ഏഴരയ്ക്ക് ആണ് മത്സരം. ചെന്നൈക്കെതിരായ ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ കെകെആറിന് നേരിടാനുള്ളത് രാജസ്ഥാന്‍ റോയല്‍സിനെയും. കഴിഞ്ഞ മൂന്ന് കളിയില്‍ രണ്ടിലും തോറ്റ നൈറ്റ് റൈഡേഴ്‌സിന് പരിഹരിക്കാന്‍ പ്രശ്‌നങ്ങള്‍ ഏറെ.

ഏറ്റവും പ്രധാനം ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റിംഗ് ക്രമമാണ്. നായകപദവിക്കൊപ്പം ഫോമും നഷ്ടമായ കാര്‍ത്തിക്ക് ഫിനിഷറുടെ റോളിലേക്ക് മാറണമെന്ന വാദം ശക്തമാണ്. നായകന്‍ ഓയിന്‍ മോര്‍ഗന്‍ കൂടുതല്‍ ഓവറുകള്‍ ക്രീസില്‍ നില്‍ക്കുന്നതും ബൗളിംഗില്‍ ലോക്കി ഫെര്‍ഗ്യൂസനെ പവര്‍പ്ലേയില്‍ പരീക്ഷിക്കുന്നതും നേട്ടമാകും.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.