EBM News Malayalam

ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് വിന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയില്‍

ദുബായ്: ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്നും മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന തനിക്ക് ഇനിയുമേറെക്കാലം പ്രൊഫഷണല്‍ ക്രിക്കറ്റില്‍ തുടരാന്‍ കഴിയുമെന്നും വിന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയില്‍. നാല്‍പ്പത്തിയൊന്നുകാരനായ ഗെയില്‍ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ്. കിംഗ്സ് ഇലവന്‍ പഞ്ചാബിനായി മികച്ച ഫോമില്‍ കളിക്കുകയാണ് താരം.

രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറിനുടമയാണ് ക്രിസ് ഗെയ്ല്‍. 1999ല്‍ ഇന്ത്യക്കെതിരെ ഏകദിനത്തിലും തൊട്ടടുത്ത വര്‍ഷം സിംബാബ്വെക്കെതിരെ ടെസ്റ്റിലും അരങ്ങേറി. 103 ടെസ്റ്റുകളില്‍ 15 സെഞ്ചുറി ഉള്‍പ്പടെ 7215 റണ്‍സും 300 ഏകദിനങ്ങളില്‍ 25 ശതകങ്ങളടക്കം 10480 റണ്‍സും നേടി.

അന്താരാഷ്ട്ര ടി20യില്‍ 58 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറിയുള്‍പ്പടെ 1627 റണ്‍സും പേരിലുണ്ട്. ഐപിഎല്ലില്‍ 130 മത്സരങ്ങളില്‍ നിന്ന് ആറ് സെഞ്ചുറികളടക്കം 4661 റണ്‍സും ഗെയ്ലിന് നേട്ടമാണ്. ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ 177 റണ്‍സ് നേടിയിട്ടുണ്ട് സൂപ്പര്‍താരം. ടി20യില്‍ കൂടുതല്‍ റണ്‍സ്, കൂടുതല്‍ സെഞ്ചുറികള്‍, വേഗമേറിയ സെഞ്ചുറി, കൂടുതല്‍ സിക്സറുകള്‍, കൂടുതല്‍ ഫോറുകള്‍ എന്നീ റെക്കോര്‍ഡുകള്‍ എല്ലാം ഗെയ്ലിന് സ്വന്തമാണ്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.