EBM News Malayalam

വനിത ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് തോല്‍വി

ലണ്ടന്‍: വനിത ഹോക്കി ലോകകപ്പില്‍ ഇന്ത്യക്കു തോല്‍വി. പൂള്‍ ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ ഏകപക്ഷീയമായ ഒരു ഗോളിന് അയര്‍ലന്‍ഡ് തോല്‍പ്പിച്ചു. ഇന്ത്യയുടെ ആദ്യ മത്സരം സമനിലായിരുന്നു. രണ്ടു കളി ജയിച്ച അയര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു.

12ാം മിനിറ്റില്‍ അന്ന ഒഫ്‌ളാനാഗനാണ് ഗോള്‍ നേടിയത്. ഷെര്‍ലി മാകെയുടെ പെനല്‍റ്റി കോര്‍ണറില്‍നിന്നായിരുന്നു ഗോള്‍. ഇതിനുശേഷം ഇരുടീമും ഗോളിനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യ അയര്‍ലന്‍ഡിന്‍റെ ആക്രമണം നേരിടാന്‍ ബുദ്ധിമുട്ടി.

57-ാം മിനിറ്റില്‍ ഇന്ത്യന്‍ നായിക റാണി രാംപാലിന് സമനില നേടാന്‍ മികച്ചൊരു അവസരം ലഭിച്ചതായിരുന്നു. എന്നാല്‍ ഗോള്‍കീപ്പര്‍ ഗ്രേസ് ഒഫ്‌ളാനാഗന്‍ ബ്ലോക് ചെയ്തു. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യ യുഎസ്‌എയെ നേരിടും.

Leave A Reply

Your email address will not be published.