EBM News Malayalam

ഡിജിറ്റല്‍ നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള ഒഇസിഡി നിര്‍ദ്ദേശത്തില്‍ മാറ്റങ്ങള്‍ തേടി ഇന്ത്യ

ദില്ലി: പ്രാദേശികമായിത്തന്നെ വന്‍ വരുമാനമുണ്ടാക്കുന്ന ഗൂഗിള്‍, ഫേസ്ബുക്ക്, ഉബര്‍, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുള്ള നികുതിയുടെ ശരിയായ വിഹിതം രാജ്യത്തിന് നിഷേധിക്കുന്നതിനാല്‍ ഡിജിറ്റല്‍ നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള ഒഇസിഡി നിര്‍ദ്ദേശത്തില്‍ മാറ്റങ്ങള്‍ തേടി ഇന്ത്യ.

രാജ്യത്ത് നിന്ന് കമ്പനിക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ന്യായമായ പങ്ക് രാജ്യത്തിന് ലഭിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ ആശങ്കകള്‍ ഇന്ത്യ ഒഇസിഡിയുമായി പങ്കുവെച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പൊതു അഭിപ്രായത്തിനായി ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള കരട് ഒഇസിഡി ഒക്ടോബര്‍ 9 ന് പുറത്തിറക്കിയിരുന്നു.

വിവിധയിടങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നവംബര്‍ 21- 22 തീയതികളില്‍ നടക്കും. നിയമങ്ങള്‍ നടപ്പാക്കുന്നതിന് എല്ലാ രാജ്യങ്ങളും സമ്മതിക്കേണ്ടതാണ്. അതിനാല്‍ കൂടുതല്‍ വരുമാനമുണ്ടാക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി നികുതി ഏര്‍പ്പെടുത്തുന്നതിന് കൂടുതല്‍ സന്തുലിതവും പ്രായോഗികവുമായ മാര്‍ഗരേഖയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Comments
Loading...