മെല്‍ബണ്‍: ഓസ്ട്രേലിയക്കെതതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. രണ്ട് ഇന്നിങ്ലും ഓസീസിനെ വരിഞ്ഞുമുറുക്കിയ ഇന്ത്യ പരമ്പരയില്‍ 1-1ന് ഒപ്പമെത്തി. മെല്‍ബണില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം സ്വന്തമാക്കിയത്. സ്കോര്‍: ഓസ്ട്രേലിയ 195, 200 ; ഇന്ത്യ 326 . ക്യാപ്റ്റന്‍ വിരാട്, രോഹിത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരൊന്നുമില്ലാതെയാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത്.
ആറിന് 133 എന്ന നിലയിലാണ് ഓസീസ് നാലാം ദിനം രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്. എന്നാല്‍ 67 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി. 45 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഓസീസ് വാലറ്റത്തെ മുഹമ്മദ് സിറാജും ആര് അശ്വിനും ജസ്പ്രീത് ബുമ്രയും ചേര്‍ന്ന് ചുരുട്ടിക്കെട്ടുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അശ്വന്, ജഡേജ, ബുമ്ര എന്നിവര്‍ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ത്യന്‍ ബൗളര്‍മാരുടെ ഓള്‍റൗണ്ട് പ്രകടനം വിജയത്തില്‍ നിര്‍ണായകമായി. ആദ്യ ഇന്നിങ്സില്‍ ബുമ്ര നാല് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന് മൂന്നും സിറാജ് രണ്ടും ജഡേജ ഒരു വിക്കറ്റും നേടി. രണ്ടാം ഇന്നിങ്സില്‍ സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബുമ്രയും അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തി. ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യ ഇന്നിങ്സില്‍ (112) സെഞ്ചുറി നേടിയ താരം രണ്ടാം ഇന്നിങ്സില്‍ 27 റണ്‍സുമായി പുറത്താവാതെ നിന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.