EBM News Malayalam

സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ളുടെ ഒരുക്കത്തില്‍ ഇന്ത്യ

ദില്ലി: എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കായി രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാവും.

കനത്ത ജാഗ്രതയിലാണ് രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷം. ദില്ലിയും തന്ത്രപ്രധാന ഇടങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്. ദില്ലിയിലെ റെയില്‍വേ സ്റ്റേഷനുകളിലും മെട്രോയിലും വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ജില്ലാ കേന്ദ്രങ്ങളിലെ ചടങ്ങുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കും.

രാജ്ഭവനില്‍ വൈകീട്ട് നടത്തുന്ന പതിവ് വിരുന്ന് പ്രളയത്തെ തുടര്‍ന്ന് റദ്ദാക്കി. വിവിധ സേനാവിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലും, ജീവന്‍ രക്ഷാ പതക്കും മാത്രമാണ് വിതരണം ചെയ്യുന്നത്. ഇന്നലെ വൈകീട്ടോടെ ദില്ലിയിലെ പ്രധാന ഇടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

Comments
Loading...