EBM News Malayalam

മുകേഷ് അംബാനിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും ഇന്‍കംടാക്‌സ് നോട്ടീസ്

ഡല്‍ഹി: ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റല്‍ ഇന്‍വെസ്റ്റമെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ തേടിയതിനെത്തുടര്‍ന്ന് 2015 ലെ കള്ളപ്പണ നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പിന്റെ മുംബൈ യൂണിറ്റ് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മുന്ന് മക്കള്‍ക്കും നോട്ടീസ് നല്‍കി.

ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ 2011 ലെ നിക്ഷേപകരായ 700 ഇന്ത്യാക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന് കിട്ടിയതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് റിലയന്‍സ് തള്ളി. ഒരു നോട്ടീസും കിട്ടിയിട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നത്. 2019 ഫെബ്രുവരി 4 ന് കിട്ടിയ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

റിലയന്‍സിന്റെ വരുമാന സ്രോതസ്സായ 14 കാര്യങ്ങളില്‍ ഒന്നായ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട് കണക്കില്‍ പെടാത്ത വിദേശപണം സ്വരൂപിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏജന്‍സികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിന് പിന്നാലെയാണ് നിതയ്ക്കും മക്കള്‍ക്കും ഈവര്‍ഷം മാര്‍ച്ച് 28 നായിരുന്നു നോട്ടീസ് നല്‍കപ്പെട്ടത്.

Comments
Loading...