EBM News Malayalam

ഓക്സിജൻ നിലച്ചതിനെ കർണാടകയിലെ ചാമരാജനഗർ ജില്ല ആശുപത്രിയിൽ രണ്ടു മണിക്കൂറിനിടെ 24 പേർ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ല ആശുപത്രിയില്‍ രണ്ടു മണിക്കൂറിനിടെ മരിച്ചത്​ കോവിഡ്​ രോഗികള്‍ ഉള്‍പ്പെടെ 24 പേര്‍. ഓക്​സിജന്‍ നിലച്ചതിനെ തുടര്‍ന്നാണ്​ മരണമെന്നാണ്​ വിവരം.

മെഡിക്കല്‍ ഓക്​സിജന്‍റെ അഭാവം മൂലമാണ്​ രോഗികള്‍ മരിച്ചതെന്ന്​ ജില്ലയുടെ ചുമതലയുള്ള മന്ത്രി സുരേഷ്​ കുമാര്‍ പറഞ്ഞു. ചാമരാജനഗര്‍ ജില്ല ആശുപത്രിയില്‍ ഓക്​സിജന്‍ നിലച്ചതിനെ തുടര്‍ന്ന്​ കോവിഡ്​ രോഗികള്‍ ഉള്‍പ്പെടെ 24 പേര്‍ രണ്ടു മണിക്കൂറിനുള്ളില്‍ മരിച്ചു. അന്തിമ റി​േപ്പാര്‍ട്ട്​ വന്നാല്‍ മാത്രമേ യഥാര്‍ഥ വിവരം ലഭ്യമാകുവെന്നും മന്ത്രി പറഞ്ഞു.

രാത്രി 12 മണിക്കും രണ്ടുമണിക്കും ഇടയിലായിരുന്നു മരണം. ആശുപത്രിയില്‍ 144 രോഗികളാണ്​ ചികിത്സയിലുള്ളത്​.

അത്യാസന്ന നിലയിലുള്ള രോഗികളാണ്​ ഇവരില്‍ പലരും. സംഭവത്തില്‍ മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പ അന്വേഷണത്തിന്​ ഉത്തരവിട്ടു.

കര്‍ണാടകയില്‍ കഴിഞ്ഞദിവസം 37,733 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 217 മരണവും സ്​ഥിരീകരിച്ചിരുന്നു. കര്‍ണാടകയില്‍ രോഗവ്യാപനം രൂക്ഷമാണെന്നാണ്​ വിവരം. ബംഗളൂരുവിലാണ്​ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍.

Comments are closed.