തിരുവനന്തപുരം: ശ്രീനാരായണ ഗുരു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ വിളക്കിലെ തിരികളെല്ലാം സ്വയം കത്തിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഉദ്ഘാടകനായ കണ്ണന്താനം തന്നെ നിലവിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്കു കത്തിക്കുകയായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എ. സമ്പത്ത് എംപിയും വേദിയില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അവസരം നല്‍കാതെ മന്ത്രിതന്നെ നിലവിളക്കിലെ തിരികള്‍ കത്തിച്ചുതീര്ത്തു. വിനോദ സഞ്ചാര മേഖലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പണം അനുവദിച്ചത് കേരളത്തിനാണെന്നു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച കണ്ണന്താനം പറഞ്ഞു.