EBM News Malayalam

ജി.ഡി.പി വളര്‍ച്ച ആറു വര്‍ഷത്തെ താഴ്ചയായ അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞു

കൊച്ചി: കോര്‍പ്പറേറ്റ്, പാരിസ്ഥിതിക മേഖലകളിലെ അരക്ഷിതാവസ്ഥയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍.ബി.എഫ്.സി) തളര്‍ച്ച ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നതെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ മോശമാണെന്നും ഐ.എം.എഫ് പറഞ്ഞു.

ജൂണില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ച എട്ടു ശതമാനത്തില്‍ ആറു വര്‍ഷത്തെ താഴ്ചയായ അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്ന് ഐ.എം.എഫ് വക്താവ് ജെറി റൈസ് പറഞ്ഞു. നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച നേരത്തേ വിലയിരുത്തിയതിനേക്കാള്‍ 0.3 ശതമാനം കുറയുമെന്നും ജെറി റൈസ് പറഞ്ഞു. ഏഴു ശതമാനമാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.

Comments
Loading...