EBM News Malayalam

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 24-ാമത് എഡിഷന്‍ നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 24-ാമത് എഡിഷന്‍ വൈകിട്ട് 6ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. മുഖ്യാതിഥി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. അദ്ധ്യക്ഷത മന്ത്രി എ.കെ.ബാലന്‍ വഹിക്കും. വിശിഷ്ടാതിഥിയായെത്തുന്നത് നടി ശാരദയാണ്. വിവിധ തിയേറ്ററുകളില്‍ രാവിലെ 10 മണിക്കാണ് പ്രദര്‍ശനം ആരംഭിക്കുക.

8,998 സീറ്റുകളാണുള്ളത്. 3500 സീറ്റുകള്‍ ഉള്ള നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം മേയര്‍ കെ.ശ്രീകുമാര്‍ വി.കെ പ്രശാന്ത് എം.എല്‍.എയ്ക്കും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാറിനും നല്‍കി പ്രകാശനം ചെയ്യുകയും തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ പാസ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.

ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ നിശാഗന്ധിയില്‍ ഉപയോഗിക്കുക. അന്താരാഷ്ട്ര മല്‍സര വിഭാഗത്തില്‍ ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറയാണ് ജൂറി ചെയര്‍മാന്‍. ഇറാനിയന്‍ നടി ഫാത്തിമ മൊഹമ്മദ് ആര്യ, കസാഖ് സംവിധായകന്‍ അമീര്‍ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍, മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെ എന്നിവരാണ് ജൂറി അംഗങ്ങള്‍. മിഡ്നൈറ്റ് സ്‌ക്രീനിംഗ് ചിത്രമായ ഡോര്‍ലോക്ക് ഉള്‍പ്പടെ പ്രധാന ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്.

Comments
Loading...