EBM News Malayalam

ഹ്യുണ്ടായി എക്‌സെന്റ് നിയോസ് ഉടന്‍ വരുന്നു

ഗ്രാൻഡ് i10 നിയോസിനെ അടിസ്ഥാനമാക്കിയുള്ള കോംപാക്ട് സെഡാനാണ് എക്സെന്റ് നിയോസ്. സ്റ്റൈലിഷായി എത്തുന്ന എക്സെന്റിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ഹ്യുണ്ടായിയുടെ ഹാച്ച്ബാക്ക് സഹോദരനായ i10-ൽ നിന്ന് കടമെടുത്ത രൂപകൽപ്പനയുമായാണ് പുതുതലമുറ ഹ്യുണ്ടായി എക്സെന്റ് നിർമ്മിച്ചിരിക്കുന്നത്. 2020 ന്റെ തുടക്കത്തിൽ വാഹനത്തെ ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.

പുതിയ വാഹനം പുറത്തിറക്കുമെങ്കിലും നിലവിലുള്ള എക്സെന്റിന്റെ വിൽപ്പന കമ്പനി നിർത്തില്ല. നാല് മീറ്ററിൽ താഴെയുള്ള സെജഡാൻ വിഭാഗത്തിൽ ഹോണ്ട അമേസ്, മാരുതി സുസുക്കി ഡിസൈർ എന്നിവയാണ് പുതിയ എക്സെന്റിന്റെ വിപണിയിലെ എതിരാളികൾ.

2020 ഹ്യുണ്ടായി എക്സെന്റ് നിയോസിന് അതേ ആക്രമണാത്മക രൂപത്തിലുള്ള ലുക്ക്, ആധുനിക ലുക്കിംഗ് പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, പൂർണമായും കറുത്ത ത്രികോണ ആകൃതിയിലുള്ള ഹൗസിംഗിൽ വൃത്തത്തിലുള്ള ഫോഗ് ലാമ്പുകൾ എന്നിവയെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നു.

സ്പോർട്ടി അപ്പീലിംഗിനായി വശങ്ങളിൽ ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും പിന്നിൽ റാപ്‌ എറൗണ്ടഡ്‌ ടെയിൽ ലാമ്പുകളുമാണ് നൽകിയിരിക്കുന്നത്. ഇന്റീരിയറില്‍ പുതുതായി രൂപകൽപ്പന ടെയ്ത ഡാശ്ബോർഡ്, സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെന്റ് പാനൽ, 8.0 ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങീ നിരവധി പുതിയ സവിശേഷതകൾ വാഹനത്തിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്യും.

ഹ്യുണ്ടായി വെന്യുവിലുള്ള ബ്ലൂലിങ്ക് കണക്ടീവിറ്റി സങ്കേതികവിദ്യയും എക്‌സെന്റില്‍ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. പവർ ട്രെയിൻ ഓപ്ഷനുകളുടെ കാര്യത്തിൽ പുതിയ എക്‌സെന്റിന് ബിഎസ്-VI 1.2 ലിറ്റർ കാപ്പ പെട്രോൾ, U2 1.2 ലിറ്റർ ഡീസൽ എഞ്ചിനുകൾ ലഭ്യമാകും.

നിലവിലുള്ള നാല് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷന് പകരമായി അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റും അഞ്ച് സ്പീഡ് ഓട്ടാമാറ്റിക്ക് യൂണിറ്റ് ട്രാൻസ്മിഷനും വാഹനത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 2020 ന്റെ തുടക്കത്തിൽ പുതിയ ഹ്യുണ്ടായി എക്സെന്റ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

Comments
Loading...