EBM News Malayalam

കോന എന്ന മോഡലിനെ അവതരിപ്പിച്ച് ഹ്യൂണ്ടായി

ദില്ലി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി ഒറ്റ ചാര്‍ജ്ജില്‍ 452 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന കോന എന്ന മോഡലിനെ കഴിഞ്ഞദിവസം അവതരിപ്പിച്ചു. 1000 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്ന ഫ്യുവല്‍സെല്‍ (എഫ്സിവി) കാറായ നെക്സോ ആണ് ഇനി ഹ്യുണ്ടായിയുടെ ഇന്ത്യന്‍ ലക്ഷ്യം. ബാറ്ററിക്ക് പകരം ഫ്യൂവല്‍ സെല്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ് എഫ്സിവി.

കൊറിയന്‍ വിപണിയിലുള്ള നെക്സോ എഫ്സിവിയെയാണ് കമ്പനി ഇന്ത്യയില്‍ എത്തിക്കുന്നത്. നെക്സോ എസ്യുവി 161 ബിഎച്ച്പി പരമാവധി കരുത്തും 395 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഐ20-യുടെയും ക്രെറ്റയുടെയും ക്രോസ് ഓവറാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്ന രൂപമാണ് നെക്‌സോയുടേതെന്ന് പറയുന്നു. ചെറിയ ഗ്രില്ലും നീളമുള്ള എല്‍ഇഡി ഹെഡ് ലൈറ്റുമാണ് മുന്‍വശത്തെ ആകര്‍ഷണം.

12.3 ഇഞ്ച് വലിപ്പത്തില്‍ രണ്ട് എല്‍ഇഡി് ഇന്റീരിയര്‍ സ്‌ക്രീനുകളും ഇടതുവശത്തെ ഡിസ്പ്ലേയില്‍ സ്പീഡ്, റേഞ്ച് എന്നീ വിവരങ്ങളും വലത് ഡിസ്പ്ലേയില്‍ കണക്റ്റിവിറ്റി, ഇന്‍ഫോടെയ്ന്‍മെന്റ് ഓപ്ഷനുകളും ദൃശ്യമാകും.

മണിക്കൂറില്‍ 177 കിലോമീറ്ററാണ് ടോപ് സ്പീഡ്. പുറത്തെ താപനില മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമ്പോഴും നെക്സോ എഫ്സിവി കോള്‍ഡ് സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കും. വാഹനത്തിനകത്തെ വായു ശുദ്ധീകരിക്കുന്ന ഫീച്ചറാണ് നെക്സോയുടെ മറ്റൊരു പ്രധാന സവിശേഷത. കാറിന് ഓട്ടോണമസായി പാര്‍ക്ക് ചെയ്യാനും ഇറങ്ങിവരാനും സാധിക്കുകയും ചെയ്യും.

Comments
Loading...