EBM News Malayalam

കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുകള്‍

മാരുതിക്കും മഹീന്ദ്രയ്ക്കും സമാനമായി ജൂണ്‍ മാസം ഹ്യുണ്ടായിയും കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 
ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെ സാന്‍ട്രോയിലേക്ക് കൂടുതല്‍ ആളുകളുടെ നോട്ടം പതിയുമെന്ന കാര്യമുറപ്പ്. 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോര്‍പ്പറേറ്റ് ബോണസുമാണ് സാന്‍ട്രോ മോഡലുകള്‍ക്ക് ഹ്യുണ്ടായി നല്‍കുന്നത്. ഒപ്പം മൂന്നു ഗ്രാം സ്വര്‍ണ്ണ നാണയവും സാന്‍ട്രോ ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കും.
മാരുതി സ്വിഫ്റ്റ്, ഫോര്‍ഡ് ഫിഗൊ കാറുകള്‍ക്കുള്ള ഹ്യുണ്ടായിയുടെ മറുപടിയാണ് ഗ്രാന്‍ഡ് i10. 84,000 രൂപ വരെയാണ് ഈ മാസം ഗ്രാന്‍ഡ് i10 -ല്‍ നേടാന്‍ അവസരം. 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഇതില്‍പ്പെടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം 4,000 രൂപയുടെ പ്രത്യേക വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു ഗ്രാം സ്വര്‍ണ്ണ നാണയം ഗ്രാന്‍ഡ് i10 -നൊപ്പവും ഹ്യുണ്ടായി നല്‍കുന്നുണ്ട്.

എലൈറ്റ് i20 -യുടെ പരുക്കന്‍ ക്രോസ്ഓവര്‍ പതിപ്പാണ് i20 ആക്ടിവ്. ടൊയോട്ട എത്തിയോസ് ക്രോസ്, ഫിയറ്റ് അവഞ്ചൂറ തുടങ്ങിയ മോഡലുകളുമായാണ് കാറിന്റെ അങ്കവും. നിലവില്‍ 25,000 രൂപ വരെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നേടാന്‍ i20 ആക്ടിവില്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഇതില്‍ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും

Comments
Loading...