EBM News Malayalam

സൗന്ദര്യസംരക്ഷണത്തിന് കസ്തൂരി മഞ്ഞള്‍

ചർമ്മത്തിലെ പ്രതിസന്ധികൾ അകറ്റി ചർമ്മം ക്ലിയറാവുന്നതിന് സഹായിക്കുന്നു കസ്തൂരി മഞ്ഞൾ. എന്നാൽ ഇതിൽ ഒരു നുള്ള് ഉപ്പ് കൂടി ചേരുമ്പോൾ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല സൗന്ദര്യ പ്രതിസന്ധികളേയും വെറും ഒരു നുള്ള് ഉപ്പും കസ്തൂരി മഞ്ഞളും കൊണ്ട് ഇല്ലാതാക്കാവുന്നതാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം.

ബ്ലാക്ക്ഹെഡ്സ് പരിഹാരം

ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധി ചർമ്മത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇത് പലപ്പോഴും ആത്മവിശ്വാസത്തെ പോും വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് അൽപം കസ്തൂരി മഞ്ഞളും ഉപ്പും മിക്സ് ചെയ്ത് തേക്കാവുന്നതാണ്.

നിറം വർദ്ധിപ്പിക്കാന്‍

ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ പല വിധത്തിലുള്ള പരീക്ഷണങ്ങളും ന‌ടത്തി തോറ്റു പോയവരാണോ നിങ്ങള്‍. എന്നാൽ ഇനി ഇതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടേണ്ട കാര്യമില്ല. ചര്‍മ്മത്തെ വെളുപ്പിക്കാന്‍ വെറും കസ്തൂരിമഞ്ഞള്‍ ഉപയോഗിച്ചാല്‍ മതി. കസ്തൂരി മഞ്ഞളിൽ അൽപം ഉപ്പ് മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കസ്തൂരി മഞ്ഞള്‍ പൊടിയോ കസ്തൂരി മഞ്ഞള്‍ അരച്ചതോ മുഖത്ത് തേയ്ക്കാം.

ചർമ്മ രോഗങ്ങൾ പല വിധം

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ചർമ്മ രോഗങ്ങൾ. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗ‌ങ്ങളിൽ മികച്ചതാണ് കസ്തൂരി മഞ്ഞൾ. കസ്തൂരി മഞ്ഞൾ ഉപ്പ് മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ പല അവസ്ഥകൾക്കും രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കസ്തൂരി മഞ്ഞൾ.

മുഖക്കുരു പാട് മാറാന്‍

മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെ പരിഹരിയ്ക്കാന്‍ ബെസ്റ്റ് മരുന്നാണ് കസ്തൂരി മഞ്ഞള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. കസ്തൂരി മഞ്ഞൾ അൽപം ഉപ്പ് മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് മുഖത്തെ മുഖക്കുരു പാടുകളെപ്പോലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരംകാണുന്നതിന് സഹായിക്കുന്നു.

അനാവശ്യ രോമങ്ങള്‍ക്ക് പരിഹാരം

പലരേയും സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് പലപ്പോഴും അനാവശ്യ രോമങ്ങൾ. അതിന് പരിഹാരം കാ‌ണുന്നതിന് സഹായിക്കുന്നു കസ്തൂരി മഞ്ഞളും ഉപ്പും. ഇത് രണ്ടും മിക്സ്ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ മുഖത്തെ അനാവശ്യ രോമങ്ങൾ കൊഴിഞ്ഞ് പോവുന്നു. ചർമ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണു്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് കസ്തൂരി മഞ്ഞൾ ഉപ്പ് മിശ്രിതം.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.