EBM News Malayalam

സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കസ്തൂരി മഞ്ഞള്‍

ചർമ്മത്തിലെ പ്രതിസന്ധികൾ അകറ്റി ചർമ്മം ക്ലിയറാവുന്നതിന് സഹായിക്കുന്നു കസ്തൂരി മഞ്ഞൾ. എന്നാൽ ഇതിൽ ഒരു നുള്ള് ഉപ്പ് കൂടി ചേരുമ്പോൾ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല സൗന്ദര്യ പ്രതിസന്ധികളേയും വെറും ഒരു നുള്ള് ഉപ്പും കസ്തൂരി മഞ്ഞളും കൊണ്ട് ഇല്ലാതാക്കാവുന്നതാണ്.

ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധി ചർമ്മത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇത് പലപ്പോഴും ആത്മവിശ്വാസത്തെ പോും വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് അൽപം കസ്തൂരി മഞ്ഞളും ഉപ്പും മിക്സ് ചെയ്ത് തേക്കാവുന്നതാണ്.

ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ പല വിധത്തിലുള്ള പരീക്ഷണങ്ങളും ന‌ടത്തി തോറ്റു പോയവരാണോ നിങ്ങള്‍. എന്നാൽ ഇനി ഇതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടേണ്ട കാര്യമില്ല. ചര്‍മ്മത്തെ വെളുപ്പിക്കാന്‍ വെറും കസ്തൂരിമഞ്ഞള്‍ ഉപയോഗിച്ചാല്‍ മതി. കസ്തൂരി മഞ്ഞളിൽ അൽപം ഉപ്പ് മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ചർമ്മ രോഗങ്ങൾ. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗ‌ങ്ങളിൽ മികച്ചതാണ് കസ്തൂരി മഞ്ഞൾ. കസ്തൂരി മഞ്ഞൾ ഉപ്പ് മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ പല അവസ്ഥകൾക്കും രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കസ്തൂരി മഞ്ഞൾ അൽപം ഉപ്പ് മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് മുഖത്തെ മുഖക്കുരു പാടുകളെപ്പോലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരംകാണുന്നതിന് സഹായിക്കുന്നു.

പലരേയും സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് പലപ്പോഴും അനാവശ്യ രോമങ്ങൾ. അതിന് പരിഹാരം കാ‌ണുന്നതിന് സഹായിക്കുന്നു കസ്തൂരി മഞ്ഞളും ഉപ്പും. ഇത് രണ്ടും മിക്സ്ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ മുഖത്തെ അനാവശ്യ രോമങ്ങൾ കൊഴിഞ്ഞ് പോവുന്നു. ചർമ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണു്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് കസ്തൂരി മഞ്ഞൾ ഉപ്പ് മിശ്രിതം.

സൗന്ദര്യസംരക്ഷണത്തിന് അല്ലെങ്കിലും കുട്ടികളെ കുളിപ്പിക്കുന്നത് എന്തുകൊണ്ടും കസ്തൂരി മഞ്ഞൾ ഉപയോഗിച്ചാണെങ്കിൽ അത് ചർമ പ്രശ്നങ്ങളെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല കുഞ്ഞിൻറെ ചർമ്മംസോഫ്റ്റ് ആവുന്നതിനും സഹായിക്കുന്നു ഈ മാർഗ്ഗം. കുട്ടികളെ കസ്തൂരി മഞ്ഞള്‍ ഇട്ട് കുളിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാണ്.

വരണ്ട ചര്‍മ്മം എന്ന പ്രശ്‌നം എപ്പോഴും ഒരു വില്ലനാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കസ്തൂരി മഞ്ഞളും ഉപ്പും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ പരിഹരിയ്ക്കുന്നതിനും കസ്തൂരി മഞ്ഞള്‍ തന്നെയാണ് ഉത്തമമായ മാര്‍ഗ്ഗം. ഇനി വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് നമുക്ക് കസ്തൂരി മഞ്ഞളും ഉപ്പും ഉപയോഗിക്കാവുന്നതാണ്.

കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കസ്തൂരി മഞ്ഞളും ഉപ്പും. ഇത് കഴുത്തിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ഏത് വിധത്തിലും കഴുത്തിലെ കറുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

Comments are closed.