EBM News Malayalam

മുഖക്കുരുവും പുതിന ഇല

വിപണിയിലെ രാസ ക്രീമുകള്‍ അല്ലാതെ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ മുഖക്കുരു ചികിത്സിച്ചു നീക്കാന്‍ വഴിയുണ്ട്. അതാണ് പുതിനയിലയുടെ ഗുണം. മുഖക്കുരുവും അതിന്റെ ഫലമായുണ്ടാകുന്ന പാടുകളും ഒഴിവാക്കാന്‍ പുതിന ഇല നിങ്ങള്‍ക്ക് പലവിധത്തില്‍ മുഖത്ത് പുരട്ടാവുന്നതാണ്.

ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് പുതിനയില. ഇതില്‍ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മുഖക്കുരുവിനെ ഫലപ്രദമായി തടയുന്ന ഘടകങ്ങളാണ്. ഇതിലെ വിറ്റാമിന്‍ എ എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മത്തില്‍ എണ്ണയുടെ അമിത ഉത്പാദനം നിയന്ത്രിക്കുന്നു. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കുകയും മുഖക്കുരു വരാവുന്ന ഘടകങ്ങളെ ചെറുക്കുകയും ചെയ്യുന്നു.\

ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാനി മിട്ടി, ചതച്ച പുതിനയില, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ നന്നായി യോജിപ്പിക്കുക. മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതുവരെ ഇത് നന്നായി ഇളക്കുക. മുഖത്തും കഴുത്തിലും ഈ പുതിന പേസ്റ്റ് പ്രയോഗിക്കുക. കണ്ണിന് ചുറ്റുമുള്ള ഭാഗം ഒഴിവാക്കുക. വിരല്‍ത്തുമ്പ് കൊണ്ട് സൗമ്യമായി മസാജ് ചെയ്ത് 15 – 20 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ടശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ പുതിന ഫെയ്‌സ് പായ്ക്ക് ഉപയോഗിച്ചാല്‍ മുഖത്തെ കുരുക്കളും പാടുകളും നീക്കാവുന്നതാണ്.

തുളസി, പുതിന, വേപ്പ് എന്നിവ നന്നായി ഇടിച്ചു പിഴിഞ്ഞ് മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി അരമണിക്കൂറോളം ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. എത്ര കഠിനമായ മുഖക്കുരുവും നിങ്ങള്‍ക്ക് ഈ ഫെയ്‌സ് പാക്ക് ഉപയോഗിച്ച് നീക്കാവുന്നതാണ്.

നല്ലൊരു കക്കിരി എടുത്ത് കഴുകി കഷണങ്ങളാക്കി മുറിച്ച് മിക്‌സറില്‍ നന്നായി അടിച്ചെടുക്കുക. അതിന്റെ പിണ്ടി എടുത്ത് അല്‍പം വെള്ളം ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഇതിലേക്ക് പുതിനയില ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം തണുത്ത ശേഷം നിങ്ങളുടെ മുഖത്തും കഴുത്തിലുമായി പ്രയോഗിക്കുക. കണ്ണുകള്‍ക്ക് സമീപം പ്രയോഗിക്കരുത്. ഏകദേശം 15 -20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ വൃത്തിയാക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കാം. മുഖക്കുരുവിനെ അകറ്റാനും പാടുകള്‍ കുറയ്ക്കാനും ഈ ഫെയ്‌സ് പായ്ക്ക് ഗുണം ചെയ്യുന്നു.

10-15 പുതിനയില, 1 ടേബിള്‍സ്പൂണ്‍ ഓട്‌സ്, 1 ടേബിള്‍ സ്പൂണ്‍ കക്കിരി പള്‍പ്പ്, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യം. പുതിനയിലയും ഓട്‌സും ചതച്ച് ഇരു ചേരുവകളും ഒരു പാത്രത്തില്‍ കലര്‍ത്തി തേനും കക്കിരി നീരും ചേര്‍ക്കുക. നന്നായി യോജിപ്പിക്കുക. ഇത് വളരെ കട്ടിയുള്ളതാണെങ്കില്‍, കുറച്ച് റോസ് വാട്ടര്‍ ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പ്രയോഗിക്കുക. വരണ്ടതായിക്കഴിഞ്ഞ് നല്ല വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഖക്കുരു തടയാവുന്നതാണ്.

Comments are closed.