EBM News Malayalam

ബ്ലാക്ക്‌ഹെഡ്‌സിന് പരിഹാരമായി ഉപ്പ്

പല സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കി ചർമ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഉപ്പ് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. പൊടി ഉപ്പ് മിക്‌സ് ചെയ്ത് അല്‍പം വെളിച്ചെണ്ണ മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചര്‍മ്മത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണയും ഉപ്പും നാരങ്ങ നീരും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിന് ബ്ലാക്ക്ഹെഡ്സസസ് എന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മറ്റൊരു മാർഗ്ഗത്തിലൂടേയും നമുക്ക് ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാം. അതിനായി രാത്രി കിടക്കാന്‍ നേരത്ത് വെളിച്ചെണ്ണയില്‍ അല്‍പം ഉപ്പിട്ട് മുഖത്ത് പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്യണം. അതിനു ശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇത് പെട്ടെന്ന് തന്നെ നമുക്ക് ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.

വരണ്ടിരിയ്ക്കുന്നതായ ക്യൂട്ടിക്കിള്‍സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും ഉപ്പും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉപ്പും നാരങ്ങനീരും ഉപയോഗിക്കാവുന്നതാണ്. പ്രസവ ശേഷം, പല വിധത്തിലാണ് നിങ്ങളുടെ ശരീരത്തിൽ മാറ്റമുണ്ടാവുന്നത്. ഇതിൽ സ്ട്രെച്ച് മാർക്സ് പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്‍പം വെളിച്ചെണ്ണയും ഉപ്പും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്.

ഷേവിംഗ് ലോഷന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണയും പൊടിയുപ്പും. അതുകൊണ്ട് തന്നെ ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. ഇത് മുഖത്തുണ്ടാവുന്ന മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

Comments
Loading...