EBM News Malayalam

മുടികൊഴിച്ചില്‍ തടയാന്‍ ആര്‍ഗന്‍ ഓയില്‍

മുടികൊഴിച്ചില്‍ തടയാന്‍ ആര്‍ഗന്‍ ഓയില്‍ . വിറ്റാമിനുകളും പോഷകങ്ങളും ഫാറ്റി ആസിഡുകളും നിറഞ്ഞതാണ് ഈ എണ്ണ. ഇത് നിങ്ങളുടെ മുടിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. മുടികൊഴിച്ചില്‍ നിയന്ത്രിച്ച് മുടി വളരാനായി അര്‍ഗന്‍ ഓയില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

വരണ്ട മുടിക്ക് പരിഹാരം

വരണ്ട മുടി പലപ്പോഴും മുടി കൊഴിച്ചിലേക്കും മുടി പൊട്ടുന്നതിലേക്കും നയിക്കുന്നു. വരണ്ട മുടിക്ക് മികച്ച പരിഹാരമാണ് അര്‍ഗന്‍ ഓയില്‍. വരണ്ടതും പൊട്ടുന്നതുമായ മുടി മെച്ചപ്പെടുത്താനായി രാത്രിയില്‍ എണ്ണ പുരട്ടി രാവിലെ കഴുകിക്കളയാവുന്നതാണ്. ആഴത്തിലുള്ള കണ്ടീഷനിംഗ് ഗുണങ്ങള്‍ ഉള്ള ആര്‍ഗന്‍ ഓയില്‍ മുടി വരളുന്നത് തടയുന്നു.

സൂര്യതാപം ചെറുക്കുന്നു

കഠിനമായ വെയിലില്‍ പലപ്പോഴും മുടിയുടെ പോഷകങ്ങല്‍ നഷ്ടപ്പെടുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ വരുത്തുന്നു. ആര്‍ഗന്‍ ഓയിലില്‍ സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ഘടകങ്ങളുണ്ട്. ഇത് നിങ്ങളുടെ മുടി വെയിലിന്റെ ചൂടില്‍ നിന്ന് സംരക്ഷിക്കുന്നു.

മുടിക്ക് കണ്ടീഷണര്‍

മുടിക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്ന കണ്ടീഷണര്‍ കൂടിയാണ് ആര്‍ഗന്‍ ഓയില്‍. ഇത് നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. മുടിയുടെ അറ്റം ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കുന്നു. ആര്‍ഗന്‍ ഓയില്‍ നിങ്ങളുടെ മുടി മൃദുവാക്കുകയും കൂടുതല്‍ ഭംഗിയോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.

ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞത്

ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയതാണ് ആര്‍ഗന്‍ ഓയില്‍. ധാരാളം ആന്റി ഓക്‌സിഡന്റുകളും ഇതിലുണ്ട്. ഇവ മുടി കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യമുള്ള മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. കൊഴിഞ്ഞ മുടി വീണ്ടും വളര്‍ത്തുന്നതിനുള്ള മികച്ച പരിഹാരമാണ് ആര്‍ഗന്‍ ഓയില്‍. ഇതിലെ ഫാറ്റി ആസിഡുകള്‍, ഒമേഗ 6, ലിനോലെയിക് ആസിഡ് എന്നിവ നിങ്ങളുടെ തലമുടി പുതുക്കുകയും നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

തലയോട്ടിക്ക് ഈര്‍പ്പം നല്‍കുന്നു

തലയോട്ടി വരണ്ടതാകുന്നത് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകമാണ്. താരന്‍, ചൊറിച്ചില്‍ എന്നിവ പോലുള്ളവ വരണ്ട തലയോട്ടിയുണ്ടെങ്കില്‍ അധികമായി കണ്ടുവരുന്നു. ആര്‍ഗന്‍ ഓയില്‍ നിങ്ങളുടെ വരണ്ട തലയോട്ടിയില്‍ മോയ്‌സ്ചറൈസറായി പ്രവര്‍ത്തിക്കുകയും താരന്‍ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിലെ ഫാറ്റി ആസിഡുകള്‍ തലയോട്ടിയിലെ ചൂടിനെ കുറയ്ക്കുകയും ചെയ്യുന്നു.

മുടി വളര്‍ച്ചയ്ക്ക് ആര്‍ഗന്‍ ഓയില്‍

മുടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ഒന്നാണ് ആര്‍ഗന്‍ ഓയില്‍ ഷാംപൂ. പല ഷാംപൂ ഉല്‍പ്പന്നങ്ങളിലും പ്രധാന ഘടകമായി ആര്‍ഗന്‍ ഓയില്‍ ഉപയോഗിക്കുന്നു. മുടിക്ക് മൃദുത്വവും ശക്തിയും തിളക്കവും നല്‍കാന്‍ ഇത് ഉപകരിക്കുന്നു. മുടി പരിപോഷിപ്പിക്കുന്നതിനായി രണ്ട് ദിവസത്തിലൊരിക്കല്‍ ഈ ഷാംപൂ ഉപയോഗിക്കുക.

Comments are closed.