EBM News Malayalam

സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍വാഴ

ചര്‍മ്മത്തിലെ ചുളിവുകളും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച പരിഹാരമായി നിങ്ങള്‍ക്ക് കറ്റാര്‍ വാഴ ഉപയോഗിക്കാം. സൗന്ദര്യസംരക്ഷണ ഗുണങ്ങള്‍ അടങ്ങിയ കറ്റാര്‍വാഴ നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും മികച്ച ഫലങ്ങള്‍ നല്‍കുന്നു.

കറ്റാര്‍ വാഴ സത്തില്‍ ശരീരത്തിലെ കൊളാജന്റെ ഉത്പാദനം സ്വാഭാവികമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിലെ പ്രായമാകുന്നതിന്റെ അടയാളങ്ങളായ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കാന്‍ സഹായിക്കുന്നു. ചുളിവുകള്‍ കുറയ്ക്കുന്നതിനും ചര്‍മ്മം മെച്ചപ്പെടുത്തുന്നതിനും കൊളാജന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഒന്നിലധികം ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റ പരിഹാരമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ജെല്‍ പതിവായി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നെറ്റിയിലെ ചുളിവുകള്‍ പരിഹരിക്കാം. കറ്റാര്‍ വാഴ ജെല്‍ വേര്‍തിരിച്ചെടുത്ത് മുഖത്ത് മസാജ് ചെയ്ത് കുറച്ച് സമയം വിടുക. പിന്നീട് നിങ്ങളുടെ മുഖം വെള്ളത്തില്‍ കഴുകുക. ഇത് നിങ്ങള്‍ക്ക് എല്ലാ ദിവസവും പരീക്ഷിക്കാം. ഒന്നിലധികം ചര്‍മ്മപ്രശ്‌നങ്ങളെ നേരിടാനും ഇത് സഹായിക്കും, മാത്രമല്ല ചര്‍മ്മത്തിന് തിളക്കവും ലഭിക്കും.

കറ്റാര്‍ വാഴ ചര്‍മ്മത്തില്‍ നേരിട്ട് മസാജ് ചെയ്യുന്നതിനേക്കാളും മികച്ചതായി മറ്റൊന്നില്ല, കൂടാതെ നിങ്ങള്‍ക്ക് മറ്റ് ചേരുവകളും ചേര്‍ത്ത് ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മം ചെറുപ്പമായി നിലനിര്‍ത്താന്‍ കറ്റാര്‍വാഴ ജെല്‍ നേരിട്ട് ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. കറ്റാര്‍വാഴ കഷ്ണങ്ങള്‍ മുറിച്ച് സത്ത് പുറത്തെടുത്ത് നന്നായി ഇളക്കി രാത്രി ഉറങ്ങാന്‍നേരം പ്രയോഗിക്കുക, കുറച്ച് ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് വ്യത്യാസം കാണാന്‍ കഴിയും.

ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കുന്നതിനും മുഖത്തും കണ്ണിനു താഴെയുമുള്ള ചുളിവുകള്‍ കുറയ്ക്കുന്നതിനും ഈ മാസ്‌ക് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ടെക്‌സ്ചര്‍ മെച്ചപ്പെടുത്തുന്നതിനും പിഗ്മെന്റേഷന്‍ കുറയ്ക്കുന്നതിനും ബദാം ഓയില്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിന് കറ്റാര്‍വാഴ ഗുണം ചെയ്യുന്നു. കറ്റാര്‍ വാഴ, തക്കാളി നീര്, മഞ്ഞള്‍, വെളിച്ചെണ്ണ മുതലായവ ചേര്‍ത്ത് കലര്‍ത്തുക. ഈ മാസ്‌ക് നിങ്ങള്‍ പ്രയോഗിക്കുകയാണെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചര്‍മ്മം യുവത്വമായി കാണാനാകും.

മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന മറ്റൊരു മാസ്‌ക് ആണിത. മുഖത്തെ ഈര്‍പ്പം നില നിര്‍ത്താനും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും പാല്‍ നിങ്ങളെ സഹായിക്കുന്നു. കറ്റാര്‍ വാഴ ജെല്ലും പാലും മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുക. അല്‍പനേരം ഉണങ്ങാന്‍ വിട്ടശേഷം ഇത് കഴുകിക്കളയുക. തിളപ്പിയ്ക്കാത്ത പാലാണ് ഏറെ നല്ലത്. വരണ്ട ചര്‍മമുള്ളവര്‍ക്ക് കറ്റാര്‍ വാഴ, പാല്‍പ്പാട മിശ്രിതം കലര്‍ത്തുകയും ചെയ്യാം.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.