EBM News Malayalam

ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്തവളത്തിലെ സര്‍വീസ് അവതാളത്തില്‍

ഹോങ്കോങ്: ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്തവളത്തിലെ സര്‍വീസ് അവതാളത്തിലായി. ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഹോങ്കോങ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളാണ് അധികൃതര്‍ റദ്ദാക്കിയത്. പൊതുജന പ്രക്ഷോഭത്തോടെ വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. വിമാനത്താവള അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ രണ്ടാം ദിവസമാണ് ഹോങ്കോങ് വിമാനത്താവളത്തിലെ സര്‍വീസ് റദ്ദാക്കുന്നത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ സര്‍വീസാണ് ആയിരത്തോളം പേരുടെ പ്രക്ഷോഭത്തോടെ പൂര്‍ണമായി തടസ്സപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തിങ്കളാഴ്ച മാത്രം 160ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. ചീഫ് എക്സിക്യൂട്ടീവ് കാരി ലാമിന്റെ രാജിയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഇതിന് പുറമേ പോലീസ് ക്രൂരതയെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

Comments
Loading...