EBM News Malayalam

സൗന്ദര്യ സംരക്ഷണത്തിന് ഇനി ബദാം

മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുഖത്തിന്റെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നിറം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് തേനും ബദാം. മുഖത്തെ കറുത്ത കുത്തുകള്‍, പാടുകള്‍, വരണ്ട ചര്‍മ്മം, അകാല വാര്‍ദ്ധക്യം, ചുളിവുകള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിനായി അല്‍പം തേനില്‍ ബദാമരച്ച് തേക്കുന്നതിലൂടെ അത് സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ചര്‍മ്മത്തിലെ ചുളിവുകള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ബദാം തേന്‍ മിശ്രിതം. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇത്. മുഖക്കുരുവിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം തേനും ബദാം അരച്ചതും മിക്സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബദാമും തേനും മിക്സ് ചെയ്ത് തേക്കാവുന്നതാണ്.

Comments
Loading...