EBM News Malayalam

ആക്ടിവ 125 ബിഎസ് VI

ബിഎസ് VI നിലവാരത്തിലുള്ള ഹോണ്ട ആക്ടിവ 125 അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയിലെത്തിത്. 67,490 രൂപയാണ് സ്‌കൂട്ടറിന് വിപണിയില്‍ വില. സ്‌കൂട്ടറിന്റെ ബുക്കിങ് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചു.

1,000 രൂപ മുതല്‍ 1,500 രൂപ വരെയാണ് ഡീലര്‍ഷിപ്പുകള്‍ ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. സെപ്തംബര്‍ 28 മുതല്‍ സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുകയും ചെയ്യും. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരം നിര്‍ബന്ധമാണ്. ഇതിന് മുന്നോടിയായാണ് ബിഎസ് VI ആക്ടിവ വിപണിയിലെത്തിയത്.

രൂപത്തില്‍ മുന്‍ മോഡലിന് സമാനമാണ് ബിഎസ് VI ആക്ടിവ. പഴയ മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്. വിപണിയിലുള്ള മോഡലിനെക്കാള്‍ 13 ശതമാനം അധിക മൈലേജും ബിഎസ് VI ആക്ടിവയില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സ്റ്റാന്റേര്‍ഡ്, അലോയി, ഡ്യുലക്സ് എന്നിങ്ങനെ മുന്ന് പതിപ്പുകളിലായിട്ടാണ് സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബിഎസ് VI ആക്ടിവയുടെ അടിസ്ഥാന പതിപ്പാണ് സ്റ്റാന്റേര്‍ഡ് വകഭേദം. 67,490 രൂപയാണ് സ്റ്റാന്റേര്‍ഡ് വകഭേദത്തിന്റെ വില. മുന്‍വശത്ത് 10 ഇഞ്ചിന്റെ വീലും പിന്‍ഭാഗത്ത് 12 ഇഞ്ചിന്റെ വീലുമാണ് വരുന്നത്. എക്സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് സ്റ്റാന്റേര്‍ഡ് പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ നല്‍കിയിട്ടുണ്ടെങ്കിലും പൂര്‍ണമായും ഡിജിറ്റല്‍ അല്ല. സൈഡ് സ്റ്റാന്റ് പൂര്‍ണ്ണമായും മടങ്ങിയ ശേഷം മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കു.

Comments
Loading...