EBM News Malayalam

പ്രമേഹത്തിന് പരിഹാരം ചെറിയുള്ളി

ചെറിയുള്ളി ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നവയാണ്. പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുന്ന ഘടകങ്ങള്‍ ഇതിലുണ്ട്. ചെറിയുള്ളിയിലെ അലിയം, അലൈല്‍ ഡിസള്‍ഫൈഡ് എന്നിവ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താനും ഏറെ നല്ലതാണ്.

ഹൃദയത്തിന്റെ ആരോഗ്യത്തിനും ചെറിയുള്ളി ഏറെ ഉത്തമമാണ്. ഇതിലെ പോളിഫിനോളിക് ഘടകങ്ങള്‍ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.  ഉള്ളി ചതയ്ക്കുമ്പോഴും അലിസിന്‍ എ്ന്ന ആന്റിഓക്‌സിഡന്റ് രൂപപ്പെടുന്നു. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. നല്ലൊരു ആന്റിഓക്‌സിഡന്റാണ് ഇത്. ശരീരത്തിലെ രക്തപ്രവാഹത്തെ ക്രമപ്പെടുത്തുന്നതുകൊണ്ടുതന്നെ ബിപി കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.

Comments
Loading...