EBM News Malayalam

കഫക്കെട്ടിന് സ്വാഭാവിക പരിഹാരം

കഫക്കെട്ടിന് പലപ്പോഴും ആന്റിബയോട്ടിക്കുകള്‍ വരെ ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ഇതിന് പാര്‍ശ്വഫലങ്ങളുമുണ്ട്. ഇതല്ലാതെയും നാടന്‍ വഴികളിലൂടെ കഫക്കെട്ടു മാറ്റാന്‍ പല വിദ്യകളുമുണ്ട്. 

ഇഞ്ചിയാണ് ഇതിലെ പ്രധാന ചേരുവ. ആരോഗ്യപരമായ പല ഗുണങ്ങളും ഇതിനുണ്ട്. നല്ലൊരു ആന്റിഓക്‌സിഡന്റാണ് ഇഞ്ചി. കോള്‍ഡിനും മറ്റും നാം സാധാരണ ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ് ഇഞ്ചി. ഇതിലെ ജിഞ്ചറോളാണ് ഇതിനുള്ള ഗുണങ്ങള്‍ നല്‍കുന്നത്. ഇഞ്ചിയ്‌ക്കൊപ്പം തേനും ഇതില്‍ ഉപയോഗിയ്ക്കുന്നുണ്ട്.

ഇഞ്ചിയ്‌ക്കൊപ്പം മഞ്ഞള്‍പ്പൊടി, കറുവാപ്പട്ട പൊടി, കുരുമുളക്, ജീരകം, തുളസി, പനിക്കൂര്‍ക്ക, ചുക്കുപൊടി, ഗ്രാമ്പൂ, നാരങ്ങാനീര്, തേന്‍, പനങ്കല്‍ക്കണ്ടം എന്നിവയെല്ലാം തന്നെ ഇതില്‍ ചേര്‍ക്കുന്നുണ്ട്. ഇതെല്ലാം മരുന്നു ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. കഫക്കെട്ടുള്‍പ്പെടെയുള്ള പല അസുഖങ്ങള്‍ക്കും ചേരുന്ന മരുന്നുകള്‍.

അല്‍പം ഇഞ്ചിയെടുക്കുക. ഒരു 100 ഗ്രാം വരെയാകാം. ഇത് തൊലി നീക്കി അര ഗ്ലാസ് വെള്ളത്തില്‍ അരച്ചെടുക്കുക. പിന്നീട് ഇതിലേയ്ക്ക് രണ്ടു ഗ്ലാസ് വെള്ളം കൂടി ചേര്‍ക്കുക. ആകെ രണ്ടര ഗ്ലാസ് വെള്ളത്തിലാണ് ഇതു തയ്യാറാക്കി വയ്ക്കുന്നത്. ചെറിയ ഗ്ലാസ് എടുത്താന്‍ മതി.

ഒരു പാന്‍ അടുപ്പത്തു വയ്ക്കുക. ഇതിലേയ്ക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക, പിന്നീട് 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി ചേര്‍ക്കുക. കാല്‍ ടീസ്പൂണ്‍ ചുക്കു പൊടിയും ചേര്‍ക്കുക. കുരുമുളകു പൊടി അര ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. ഇത് തിളച്ചു വരുമ്പോള്‍ ഇതിലേയ്ക്ക് സാധാരണ ജീരകം പൊടിച്ചത് കാല്‍ ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. ഇതിലേയ്ക്ക് പനങ്കല്‍ക്കണ്ടം ചേര്‍ക്കുക. 50 ഗ്രാം മതിയാകും. ഇത് ഇളക്കുക. പിന്നീട് ഇതിലേയ്ക്ക് ഗ്രാമ്പൂ അര ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. ഇതെല്ലാം ചേര്‍ത്തു നല്ല പോലെ ഇളക്കുക.

പിന്നീട് തുളസിയില ഒരു പിടി ഇതിലേയ്ക്കു ചേര്‍ക്കുക. ഇതു മുറിച്ചിട്ട് ഇടുന്നതാണ് നല്ലത്. ഇതെല്ലാം ചേര്‍ത്തു നല്ലപോലെ തിളപ്പിയ്ക്കുക. ഇനി ഇതിലേയ്ക്ക് പനിക്കൂര്‍ക്കയുടെ ഇലയിട്ടു കൊടുക്കണം. ഇത് 6 എണ്ണം നല്ലപോലെ മുറിച്ച് ഇതിലേയ്ക്കിട്ടു കൊടുക്കണം. തീ കുറച്ച് ചെറിയ ചൂടിലാണ് ഇതു തിളപ്പിച്ചെടുക്കേണ്ടത്.

ഇതിലേക്ക് പിന്നീട് പകുതി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കുക. ഇത് ഇളക്കി നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ കൊഴുത്ത ദ്രാവകമാകും. പനങ്കല്‍ക്കണ്ടമാണ് ഇതിന് കൊഴുപ്പു നല്‍കുന്നത്. പഞ്ചസാര ചേര്‍ക്കരുത്. പനങ്കല്‍ക്കണ്ടമാണ് കൂടുതല്‍ നല്ലത്. ഇതില്ലെങ്കില്‍ സാധാരണ കല്‍ക്കണ്ടം ചേര്‍ക്കാം. ഇതു വാങ്ങി ഊറ്റിയെടുത്ത് ഇതിലേയ്ക്കു ചൂടാറുമ്പോള്‍ തേന്‍ ചേര്‍ക്കാം. ഇതു നല്ലപോലെ ഇളക്കുക. 2 ടേബിള്‍ സ്പൂണ്‍ ചെറുതേന്‍ ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഷുഗറുള്ളവര്‍ തേന്‍ ചേര്‍ക്കേണ്ട. കല്‍ക്കണ്ടം ഷുഗറുള്ളവര്‍ക്കും ദോഷം വരുത്താത്ത ഒന്നാണ്.

Comments
Loading...