EBM News Malayalam

മഴയെത്തുടര്‍ന്ന് നാളെ നാല് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കൊച്ചി : മഴ ശക്തമായതിനെ തുടര്‍ന്ന് എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സിബിഎസ്ഇ, ഐസിഎസ്ഇ, ഐസ്ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും നാളെ അവധിയായിരിക്കും. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ന്യൂനമര്‍ദ്ദം കാരണം അടുത്ത രണ്ട് ദിവസത്തേക്ക് മഴ ശക്തമാകും.

Comments
Loading...