EBM News Malayalam

കൊളസ്‌ട്രോളിന് കറിവേപ്പില കഴിക്കാം

കൊളസ്ട്രോൾ എല്ലാവരേയും ഭയപ്പെടുത്തുന്ന ആരോഗ്യ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. കാരണം കൊളസ്ട്രോൾ ശരീരത്തിൽ വർദ്ധിച്ചാൽ അത് നിങ്ങളുടെ ഹൃദയത്തേയും അൽപം പ്രതിസന്ധിയില്‍ ആക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓരോ തരത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് നമുക്ക് ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. കൊളസ്ട്രോൾ നമ്മുടെ ജീവിത ശൈലിയേയും ആരോഗ്യത്തേയും ഏറ്റവും അധികം ബാധിക്കുന്ന ഒന്നാണ്. ചീത്ത കൊളസ്ട്രോൾ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്.

ശരീരത്തിൽ എപ്പോഴും ശ്രദ്ധിക്കേണ്ടത് നല്ല കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുന്നതിനും ചീത്ത കൊളസ്ട്രോൾ കുറക്കുന്നതിനും ആണ്. ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ വർദ്ധിച്ചാൽ അത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. നല്ല കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതിനും ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറക്കുന്നതിനും വേണ്ടി നമുക്ക് ചില ഡയറ്റുകൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകൾക്ക് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇതിലൂടെ നമുക്ക് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികൾക്ക് പരിഹാരം കാണാവുന്നതാണ്.

കറിവേപ്പില അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ ഉരുട്ടി ചൂടുവെള്ളത്തിൽ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഏലക്കാപൊടിച്ചത് ജീരകകഷായത്തിൽ കഴിക്കുന്നതും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. കൂടാതെ മറ്റൊരു പരിഹാര മാർഗ്ഗമാണ് ഉള്ളി ഇടിച്ച് പിഴിഞ്ഞ് മോരിൽ കഴിക്കുന്നത്. ഇതെല്ലാം കൊളസ്ട്രോൾ നല്ലതു പോലെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇതെല്ലാം ശ്രദ്ധിക്കാവുന്നതാണ്.

Comments
Loading...