EBM News Malayalam

കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 103 ആയി.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതിനെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 103 ആയി. കണ്ണൂര്‍,മലപ്പുറം, കോഴിക്കോട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്. കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് അറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നതിനാല്‍ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. കേരള-കര്‍ണാടക രൂപം കൊണ്ട ന്യൂനമര്‍ദ്ദ പാത്തിയും മഴയ്ക്ക് കാരണമാണ്. മലപ്പുറം കവളപ്പാറയില്‍ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് 30 പേരുടെ മരണം ഉറപ്പാക്കി. 29 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. പുത്തുമലയിലും ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ട്.

Comments
Loading...