EBM News Malayalam

പുകവലി ആരോഗ്യത്തിന് ഹാനികരം

പ്രമേഹത്തിലേക്കു നയിക്കുന്ന കാരണങ്ങളില്‍ പ്രഥമ സ്ഥാനത്താണ് പുകവലി. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പുകവലിക്കുന്നവരില്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഇതിനു കാരണം. പ്രമേഹം നിയന്ത്രിക്കുന്നതില്‍ പാന്‍ക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന് പ്രധാന പങ്കുണ്ട്. എന്നാല്‍ പുകയിലയില്‍ അടങ്ങിയിരിക്കുന്ന രാസ പദാര്‍ഥങ്ങര്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം തടയുന്നു. മാത്രമല്ല ഇന്‍സുലിന് എതിരെ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളായ കാറ്റ് കൊളാമിന്‍സ്, ഗ്രോത്ത് ഹോര്‍മോണ്‍സ്, കോര്‍ടിസോള്‍ എന്നിവയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യുന്നു. പുകവലി രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ തടസപ്പെടുത്തുന്നു. ഇത് കണ്ണുകളുടെയും വൃക്കകളുടെയും പ്രവര്‍ത്തനത്തെ ഗുരതരമായി ബാധിക്കും. പുകവലി കൊഴുപ്പ് വര്‍ധിപ്പിക്കുന്നു.
പുകവലിക്കുന്ന പ്രമേഹ രോഗികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മരണനിരക്ക് രണ്ടിരട്ടിയോളം കൂടുതലാണ്. അതിനാല്‍ പ്രമേഹരോഗികള്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക.ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ബാധിക്കുന്ന രോഗമായതിനാല്‍ പ്രമേഹ രോഗം നിസാരമായി തള്ളിക്കളയരുത്. രക്ത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളുടെയും നാഡികളുടെയും പ്രവര്‍ത്തനത്തെ നേരിട്ടു ബാധിക്കുന്നു. കാലിലെ ഉണങ്ങാത്ത വ്രണം, വൃക്കസ്തംഭനം, കാലിലെ തരിപ്പ്, മരവിപ്പ്, സ്പര്‍ശനശേഷി നഷ്ടപ്പെടല്‍, ലൈംഗികശേഷി കുറയുക, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയും ഇതിന്റെ പ്രത്യാഘാതങ്ങള്‍തന്നെ

Comments
Loading...