EBM News Malayalam

ഗർഭിണികൾ കഴിക്കണം മത്തങ്ങ

ഗർഭകാലത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങൾ ഉണ്ടാവേണ്ടതുണ്ട്. അല്ലെങ്കിൽ അത് കുഞ്ഞിന് വളർച്ചാക്കുറവ് പോലുള്ള പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. എന്നാൽ നിർബന്ധമായും കഴിച്ചിരിക്കേണ്ട ഒരു പച്ചക്കറിയാണ് മത്തങ്ങ. ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നുണ്ട് എന്ന് നോക്കാം.

വയറു വേദന പോലുള്ളവ ഗർഭത്തിന്റെ ആദ്യ നാളുകളിൽ പലരേയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. എന്നാൽ ഇതിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും നമുക്ക് ഏറ്റവും അധികം സഹായിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് മത്തങ്ങ. ഇത് കഴിക്കുന്നതിലൂടെ അത് വയറു വേദനയെ പരിഹരിച്ച് മറ്റ് അസ്വസ്ഥതകളിൽ നിന്ന് നമ്മളെ സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.

ഡയറിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മത്തങ്ങ. ഗർഭകാലത്ത് സ്ത്രീകളെ വലക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഡയറിയ. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് മത്തങ്ങ ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ വയറിനെ ക്ലീൻ ആക്കുന്നതിനും സഹായിക്കുന്നുണ്ട്.

പ്രമേഹത്തിന്‍റെ അളവ് ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് കൃത്യമല്ലെങ്കിൽ അത് ഗർഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. എന്നാൽ പ്രമേഹത്തിന്റെ അളവിനെ കുറക്കുന്നതിനും ഗർഭകാലം സുരക്ഷിതമാക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മത്തങ്ങ.

കുഞ്ഞിൻറെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മത്തങ്ങ. ഇതിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഒന്നാണ്. ഇത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും കരുത്തിനും ഏറ്റവും അധികം സഹായിക്കുന്നുണ്ട്.

മലബന്ധം പോലുള്ള അസ്വസ്ഥതകൾ ഗർഭകാലത്ത് ഏറ്റവും അധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് മത്തങ്ങ. ദിവസവും മത്തങ്ങ കഴിക്കുന്നതിലൂടെ അത് ഗർഭിണികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

Comments
Loading...