EBM News Malayalam

ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മുത്തങ്ങ.

ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മുത്തങ്ങ. കുറ്റിച്ചെടിയായാണ് ഇത് വളരുന്നത്. നല്ല ഊര്‍പ്പമുള്ള മണ്ണില്‍ മാത്രമേ ഇത് വളരുകയുള്ളൂ. മുത്തങ്ങയുടെ ഇലകള്‍ പെട്ടെന്ന് നശിച്ച് പോവുമെങ്കിലും പലപ്പോഴും ഇതിന്റെ വേരിന് ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നില്ല. പാടത്തും പറമ്പിലും എന്ന് വേണ്ട എല്ലാ സ്ഥലങ്ങളിലും ഇത് വളരുന്നുണ്ട്.

മുത്തങ്ങ പുല്ലിലും കിഴങ്ങിലും എല്ലാം ധാരാളം ഫ്ളവനോയ്ഡുകളും, ആൽക്കലോയ്ഡുകളും, ഫാറ്റി ഓയിലും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രസവശേഷം മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചെറിയ കുട്ടികൾക്ക് വരെ മുത്തങ്ങ നൽകുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ അത്രക്ക് ഗുണങ്ങളാണ് ഇത് നൽകുന്നത്. മുത്തങ്ങ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം. പല രോഗങ്ങൾക്കും മുത്തശ്ശിമാർ കണ്ടിരുന്ന പെട്ടെന്നുള്ള ഒറ്റമൂലിയായിരുന്നു മുത്തങ്ങ.

ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർക്ക് പല വിധത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ പലരും നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് മുത്തങ്ങ കിഴങ്ങ് അരച്ച് തേനിൽ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ദഹന സംബന്ധമായ പ്രശ്നങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

പല കാരണങ്ങള്‍ കൊണ്ടും നിങ്ങളില്‍ വയറിളക്കം വരാം. വയറിനുണ്ടാവുന്ന ഈ അസ്വസ്ഥതയെ പൂർണമായും ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുത്തങ്ങ കിഴങ്ങ്. ഇത് വയറിളക്കത്തെ പൂർണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

കുട്ടികളിൽ ദഹനക്കേട് ഉണ്ടാവുമ്പോൾ അത് പലപ്പോഴും നിങ്ങളുടെ മനസമാധാനം കളയുന്നു. എന്നാൽ കുട്ടികളിലെ ദഹനക്കേടിന് പരിഹാരം കാണുന്നതിന് മുത്തങ്ങയുടെ കിഴങ്ങ് എടുത്ത് അത് വത്തിയാക്കി മോരിൽ ഇട്ട് തിളപ്പിച്ച് കൊടുക്കാവുന്നതാണ്.

കരൾ രോഗങ്ങൾക്ക് പരിഹാരമാണ് മുത്തങ്ങ. ഇത് കഴിക്കുന്നതിലൂടെ അത് കരളിലെ ടോക്സിനെ പുറന്തള്ളി ആരോഗ്യത്തിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കി കരൾ സ്മാര്‍ട്ടാക്കുന്നതിനും മുത്തങ്ങ മികച്ചതാണ്.

മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് മുത്തങ്ങയിട്ട് തിളപ്പിച്ച പാൽ കുടിച്ചാൽ മതി. ഇത് കുടിക്കുന്നതിലൂടെ മുലപ്പാൽ വര്‍ദ്ധിക്കുകയും കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുകയും ചെയ്യുന്നുണ്ട്.

Comments
Loading...