EBM News Malayalam

ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് മാംഗോസ്റ്റീന്‍

ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് മാംഗോസ്റ്റീന്‍. കടുത്ത നിറത്തിലെ പുറംതോടിനുളളില്‍ വെളുത്ത മാംസളമായ ഫലമാണ്. മധുരവും തണുപ്പുമുള്ള ഈ പഴം ആരോഗ്യപരമായ പല ഘടകങ്ങളും അടങ്ങിയ ഒന്നാണ്. ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, വൈറ്റമിന്‍ ബി9, ബി1, ബി2, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളും തടയാന്‍ ഏറെ നല്ലതാണ്. ഇതിലെ ആന്തോനെന്‍സ് ആണ് മാംഗോസ്റ്റീന് ആരോഗ്യപരമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നത്. ഇതിലെ ആന്തോനെന്‍സ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ പറ്റിയ ഒന്നാണ്. പ്രത്യേകിച്ചും ലംഗ്‌സ്, ബ്രെസ്റ്റ്, വയറിലുണ്ടാകുന്ന ക്യാന്‍സറുകള്‍ തടയുന്നതിന്.

തടി നല്ലപോലെ കുറയ്ക്കാന്‍ പറ്റിയ ഒന്നാണിത്. ഇതിലെ നാരുകളും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് കൊഴുപ്പുരുക്കുന്ന അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതെല്ലാം തടി കുറയ്ക്കാന്‍ നല്ലതാണ്.

മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരം തന്നെയാണ്. ഇത് ഒരു കപ്പില്‍ 196 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹം തടയുവാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഈ പ്രത്യേക ഫലം. ഇതിലെ ആന്തനോണുകള്‍ തന്നെയാണ് ഇതിനെ സഹായിക്കുന്നത്. പല ഫലങ്ങളും പ്രമേഹ രോഗികള്‍ക്കു നിഷിദ്ധമാണ്. പ്രമേഹം നിയന്ത്രിയ്ക്കുന്നതും ഹൃദയാരോഗ്യം തകരാതെ സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം എന്നിവ ബിപി കുറച്ചും ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുന്നു.

തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് മാംഗോസ്റ്റീന്‍. ഇത് ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ക്കും പരിഹാരമാണ്. തലച്ചോറിലുണ്ടാകുന്ന കോശനാശം തടയാന്‍ ഏറെ ഉത്തമമാണ് ഇത്. ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മാംഗോസ്റ്റീന്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കുവാന്‍ സാധിയ്ക്കുന്ന ഒന്നാണിത്.

Comments
Loading...