EBM News Malayalam

ബിപി പ്രമേഹം കൊളസ്ട്രോള്‍ എന്നിവക്കെല്ലാം പരിഹാരം

നമ്മുടെ നാട്ടിന്‍ പ്രദേശങ്ങളില്‍ ധാരാളം കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് തെച്ചി.
ചൊറി, കുഷ്ഠം എന്നിവക്കുള്ള കഷായക്കൂട്ടില്‍ ഏറ്റവും അധികം ചേര്‍ക്കുന്ന ഒന്നാണ് തെച്ചി. പുഴുക്കടി മൂലമുള്ള പ്രശ്‌നങ്ങളും തെച്ചിയില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ബിപി മാത്രമല്ല പ്രമേഹം കൊളസ്‌ട്രോള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി തെച്ചിപ്പൂവ് മികച്ചതാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് തെച്ചിപ്പൂവില്‍ പരിഹാരം കാണാവുന്നതാണ്. ആരോഗ്യ സംരക്ഷണം വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന കാലഘട്ടമാണ് ഇന്നത്തേത്. അതിനെല്ലാം ഇനി നമുക്ക് തെച്ചിപ്പൂവില്‍ പരിഹാരം കാണാവുന്നതാണ്.
തെച്ചിപ്പൂവിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ പാനീയം ഉപയോഗിക്കാവുന്നതാണ്.
തെച്ചിപ്പൂവ് കഷായം വെച്ച് കഴിക്കുന്നതിലൂടെ ഇത് ക്ഷയരോഗത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
മുറിവ് ഉണക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തെച്ചിപ്പൂവ്.
തെച്ചിപ്പൂവും ഇലയും തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ശരീര വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തെച്ചിപ്പൂവും ഇലയും.

Comments
Loading...