EBM News Malayalam

വെറും വയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഗുണം ഇരട്ടിക്കും

ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ തരുന്ന ഈന്തപ്പഴം പലപ്പോഴും പല അസുഖങ്ങള്‍ക്കുമുള്ള മരുന്നുമാണ്. ഈന്തപ്പഴം കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഗുണം ഇരട്ടിയാക്കും എന്നു വേണം, പറയുന്നത്.

ബിപി പ്രശ്‌നങ്ങളുള്ളവര്‍ക്ക് വെറും വയറ്റില്‍ ഇതു കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. ഒരു ഈന്തപ്പഴത്തില്‍ 167 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇതാണ് സഹായിക്കുന്നത്. ഇതിലെ മഗ്നീഷ്യം ഹൃദയത്തിന്റെയും രക്തക്കുഴലുകളുടേയും മസിലുകളേയും റിലാക്‌സ് ചെയ്യാനും സഹായിക്കുന്നു.

വെറും വയറ്റില്‍ ഈന്തപ്പഴം ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുവാന്‍ സഹായിക്കുന്ന ഒന്നാണ്. എഴുന്നേറ്റ് വെറും വയറ്റില്‍ ആരോഗ്യകരമായ ഒരു സ്‌നാക്‌സ് കഴിയ്ക്കുന്നത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുവാന്‍ സഹായിക്കുമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. ഇതിനു പറ്റിയ നല്ലൊരു മരുന്നാണ് ഈന്തപ്പഴം. അപചയ പ്രക്രിയ ശക്തിപ്പെടുന്നതും ഇതിലെ നാരുകളും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

രാവിലെ ഇതു കഴിയ്ക്കുന്നത് കുടല്‍ ആരോഗ്യത്തിന് ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇതിലെ നാരുകള്‍. ഇത് നല്ല ശോധന നല്‍കും. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് വെറും വയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത്. കോളോ റെക്ടല്‍ ക്യാന്‍സര്‍ പോലുള്ളവ തടയാന്‍ ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമമാണ് വെറും വയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇതില്‍ കൊളസ്‌ട്രോള്‍ തീരെയില്ല. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഇത് നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

കാല്‍സ്യം സമ്പുഷ്ടമാണ് ഇത്. ഇതിനു പുറമേ കോപ്പര്‍, മാംഗനീസ്, മഗ്നീഷ്യം, സെലേനിയം എന്നിവയെല്ലാം തന്നെ എല്ലിന്റെ ആരോഗ്യത്തിന് ഗുണം നല്‍കും. ഇതിലെ വൈറ്റണിന്‍ കെയും എല്ലു തേയ്മാനം തടയാന്‍ ഏറെ നല്ലതാണ്.

Comments
Loading...